കോഴിക്കോട്: ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഭിന്ന ശേഷി കലോത്സവം 'ഉണർവ് 2022' നടക്കും. കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിക്കുന്ന കലോത്സവം തുറമുഖം മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ഭിന്നശേഷി ക്ഷേമ മേഖലയിൽ മികച്ച സേവനം ചെയ്ത നാഷണൽ സർവീസ് സ്‌കീമിനുള്ള സഹചാരി അവാർഡും പഠനത്തിൽ ഉന്നതവിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള വിജയമൃതം പുരസ്‌കാരവും സമ്മാനിക്കും. സാമൂഹ്യ നീതി വകുപ്പിലെ ക്ഷേമ സ്ഥാപനങ്ങളിലെ ഭിന്നശേഷിയുള്ളവർ നിർമിച്ച കര കൗശല വസ്തുക്കളുടെ പ്രദർശനമേളയുമുണ്ടാകും. എ.ഡി.എം സി. മുഹമ്മദ് റഫീഖ് പതാക ഉയർത്തുന്നതോടെ രാവിലെ 10 മണിക്ക് കലോത്സവത്തിന് തിരശീല ഉയരും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.