വടകര: ചോറോട് ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാരിൽ 40 ശതമാനത്തിലധികം വൈകല്യമുള്ളവർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കെ.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ, സ്ഥിരം സമിതി ചെയർമാന്മാരായ സി.നാരായണൻ , ശ്യാമള പൂവേരി, അംഗങ്ങളായ മനീഷ് കുമാർ ടി.പി, പ്രസാദ് വിലങ്ങിൽ, അബൂബക്കർ വി.പി, സെക്രട്ടറി നിഷ എൻ തയ്യിൽ, ചോറോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഡെയ്സി ഗോരെ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സീന എന്നിവർ പ്രസംഗിച്ചു.