കോഴിക്കോട് : പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ ജോലിചെയ്യുന്ന യുവതിയ്ക്ക് അർഹിച്ച സ്ഥലംമാറ്റം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ആറ് മുതൽ കോഴിക്കോട് റീജിയണൽ ഓഫീസിനു മുമ്പിൽ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാഷ്ട്രീയ കാരണങ്ങളാലാണ് കൊയിലാണ്ടി സ്വദേശിയായ ദീപ്തിയ്ക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം അനുവദിക്കാത്തതെന്നാണ് പരാതി. നിലവിൽ മാവൂർ റോഡിലെ കേരള ബാങ്ക് ശാഖയിലാണ് ദീപ്തി ജോലി ചെയ്യുന്നത്. ബാങ്കിന്റെ നൂറ് ദിന കർമ്മ പരിപാടികളിൽ സംഘടന സഹകരിക്കില്ല. സംസ്ഥാന ട്രഷറർ കെ.കെ സജിത്കുമാർ, ജില്ലാ പ്രസിഡന്റ് പി.കെ. സുരേഷ്, എ.കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി ബോധി സത്വൻ കെ. റെജി, ജനറൽ സെക്രട്ടറി പി.കെ രാജേഷ് എന്നിവർ പങ്കെടുത്തു.