കുന്ദമംഗലം: വിദ്യാർത്ഥികളിൽ കാർഷികാവബോധം സൃഷ്ടിക്കുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കൃഷിപാഠം പദ്ധതി മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് മെമ്പർ പി .ടി.എം ഷറഫുന്നിസ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.കെ രാജി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ. നിഷ ക്ലാസെടുത്തു. വിദ്യാർത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന കൃഷിക്കൂട്ടം അംഗങ്ങൾക്ക് വിത്തുകളും പരിശീലനവും നൽകി. കുട്ടികളിൽ ഏറ്റവും നല്ല കർഷകനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സലീന സിദ്ദിഖലി, സോഷ്മ സുജിത് എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപകൻ മുഹമ്മദ് ബഷീർ സ്വാഗതവും ശ്രീനാഥ് നമ്പൂതിരി നന്ദിയും പറഞ്ഞു .