flash
ബേപ്പൂർ ഇന്റർ നാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥം ഫ്ലാഷ് മോബിൽ നിന്ന്

ബേപ്പൂർ: ഭിന്നശേഷിക്കാരുടെ വിവിധങ്ങളായ പ്രകടനങ്ങളോടെ ബേപ്പൂർ ഇന്റർ നാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ - 2 ന്റെ​ ​പ്രചാരണപരിപാടികൾക്ക് തുടക്കമായി. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡി.ടി.പി.സിയും വെസ്റ്റ്ഹിൽ വെൽനസ് വണ്ണും സംയുക്തമായി സൗത്ത് ബീച്ചിൽ സംഘടിപ്പിച്ച "സീ ദി ഏബിൾ നോട്ട് ദി ലേബൽ" പരിപാടി കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അ​ദ്ധ്യ​ക്ഷ കെ.കൃഷ്ണ കുമാരി ഉദ്ഘാടനം ചെയ്തു.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ദീപ, ഡി.ടി.പി.സി ബീച്ച് മാനേജർ പി. നിഖിൽ , വെൽനസ് വൺ മാർക്കറ്റിംഗ് മാനേജർ കെ .രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷിക്കാരുടെ കലാ പരിപാടികളും കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും കലാസാംസ്കാരിക പരിപാടികളും നടന്നു .