photo
ഉണ്ണികുളം മഹിളാ സമാജം വർക്കിംഗ് ഷെഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിക്കുന്നു

ഏകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ 3-ാം വാർഡിൽ നിർമിച്ച ഉണ്ണികുളം മഹിളാ സമാജം വർക്കിംഗ് ഷെഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പുതുശ്ശേരി അങ്കണവാടിയ്ക്ക് സമീപം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഷെഡ് നിർമ്മിച്ചത്. ടൈലറിംഗ് യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികുളം മഹിളാ സമാജം സെക്രട്ടറി ബേബി കൃഷ്ണ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി സി.കെ രാജു സ്വാഗതവും മഹിളാ സമാജം പ്രസിഡന്റ് രുഗ്മിണി നന്ദി പറഞ്ഞു.