kunnamangalamnews
പൊയിൽത്താഴം ഗവ: വെൽഫെയർ എൽ.പി.സ്ക്കൂളിൻ്റെ എൺപതാംവാർഷികാഘോഷം കേരളവനം -വന്യജീവി വകുപ്പ്മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരേയൊരു സർക്കാർ പ്രൈമറി വിദ്യാലയമായ പൊയിൽത്താഴം ഗവ: വെൽഫെയർ എൽ.പി.സ്ക്കൂളിന്റെ എൺപതാംവാർഷികാഘോഷവും, പൂർവ അദ്ധ്യാപക-വിദ്യാർത്ഥി സംഗമവും ,വിരമിക്കുന്ന ഹെഡ്മാസ്റ്റർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. എം.കെ.രാഘവൻ എം.പി. മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സരിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂ ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ . ശശീന്ദ്രൻ , മുഖ്യ രക്ഷാധികാരി എൻ. സുബ്രഹ്മണ്യൻ, സ്വാഗതസംഘം കൺവീനർ കെ സി ഭാസ്കരൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അപ്പുക്കുട്ടൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റസാക്ക് പൊയിൽത്താഴം എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ പി.ശശികല സ്വാഗതം പറഞ്ഞു. ചടങ്ങിൽ പ്രധാന അദ്ധ്യാപകരുടെ കൂടിച്ചേരലും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.