ബാലുശ്ശേരി: സമഗ്രയുടെ ആഭിമുഖ്യത്തിൽ നബാർഡിന്റെ സഹായത്തോടെ ജൈവകൃഷി പരിശീലനം നൽകി. ബാലുശ്ശേരി ഗവ.എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി ഉദ്ഘാടനം ചെയ്തു. സമഗ്ര ചെയർ പേഴ്സൺ എം.വി.ജെ. നാഥൻ അദ്ധ്യക്ഷത വഹിച്ചു.
ഉണ്ണി ഗോപാലൻ, ബാലകൃഷ്ണൻ നമ്പുകുടി ബാലകൃഷ്ണൻ ചേനോളി എന്നിവർ ക്ലാസെടുത്തു. സമഗ്രയുടെ ജൈവ പ്രകൃതി കൃഷി പ്രോജക്ട് നല്ല ഭൂമിയുടെ ബാലുശ്ശേരി, ചേളന്നൂർ ബ്ലോക്കിൽ ഉൾപ്പെട്ട 85 കർഷകർ പരിപാടിയിൽ പങ്കെടുത്തു. തുടർ പദ്ധതി എന്ന നിലയിൽ കർഷകർക്ക് വേണ്ടി വിവിധ വിഷയങ്ങളിൽ പരിശീലനം, പഠന യാത്രകൾ, തൈകൾ, വളങ്ങളുടെ നിർമാണം, ഭക്ഷ്യ ഉല്പാദനം, മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ നിർമാണം, വിപണനം എന്നിവയാണ് നല്ല ഭൂമി ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ.രാജീവൻ, പഞ്ചായത്ത് മെമ്പർമാരായ ഹരീഷ് നന്ദനം, യു.കെ.വിജയൻ, സമഗ്ര എക്സി. മെമ്പർ പി.കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ സുനിൽകുമാർ ഉണ്ണികുളം സ്വാഗതം പറഞ്ഞു.