kunnamangalam-news
കുന്ദമംഗലം കോ ഓപറേറ്റീവ് റൂറൽ ബാങ്ക് കളരികണ്ടിയിൽ ആരംഭിച്ച അഗ്രോ സെന്ററിന്റെ ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവ്വഹിക്കുന്നു

കുന്ദമംഗലം: കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കളരിക്കണ്ടിയിൽ അഗ്രോ സെന്റർ ആരംഭിച്ചു. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.സി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരള സർക്കാരിന്റെ സഹകരണ വകുപ്പ് മുഖേന നടപ്പിലാക്കിയ അംഗ സമാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ വിതരണം ചെയ്തു. ബാങ്ക് സെക്രട്ടറി പി.രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ, ഷിയോ ലാൽ, ചന്ദ്രൻ തിരുവലത്ത്, ധർമ്മ രത്നൻ , യു.സി ബുഷറ , കെ.ഷിജു, ബാലസുബ്രമണ്യൻ, ടി.കെ ഹിതേഷ് കുമാർ, മാമ്പറ്റ ചാലിൽ ശ്രീധരൻ, കെ.പി സുധീർ , ഖാദർ, എ.പി ദേവദാസൻ, എൻ.വിനോദ്, ജനാർദ്ദനൻ കളരികണ്ടി എന്നിവർ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സി. പ്രമോദ് സ്വാഗതം പറഞ്ഞു.