ahammed
'എന്റെ മോൻ അത് ചെയ്യില്ല സാർ' ഷോർട്ട് ഫിലിം പ്രദർശനോദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു

കോഴിക്കോട്: ലഹരിക്കെതിരെ കോഴിക്കോട്‌സിറ്റി പൊലീസും കോൺഫെഡറേഷൻ ഓഫീസർ അസോസിയേഷൻസ് ചേവായൂരും സംയുക്തമായി ഒരുക്കിയ ഷോർട്ട് ഫിലിം 'എന്റെ മോൻ അത് ചെയ്യില്ല സാർ' പ്രദർശനോദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. കവി പി.കെ.ഗോപി മുഖ്യപ്രഭാഷണം നടത്തി. കോൺഫെഡറേഷൻ ഒഫ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.എച്ച് താഹ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പി.എം. ഫയാസ്( ക്രസന്റ് ഫുട്ബോൾ അക്കാദമി), എ.എസ് .ഐ മിനി ( ഇന്റർനാഷനൽ ഗോൾഡ് മെഡൽ ജേതാവ് പഞ്ചഗുസ്തി), ധനീഷ് എം.സി (ചേവായൂർ പൊലീസ്, നാഷണൽ വെള്ളി മെഡൽ ജേതാവ് പഞ്ചഗുസ്തി), എം.ആർ രമ്യ (ചേവായൂർ പൊലീസ്, ജീവകാരുണ്യ പ്രവർത്തനം ) എന്നിവർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. ഷോർട്ട് ഫിലിം സംവിധായകൻ സി. പ്രദീഷ് കുമാർ സ്വാഗതവും വി.ആർ.സത്യേന്ദ്രനാഥ് നന്ദിയും പറഞ്ഞു.