മുക്കം: ജെ.സി. ഐ മണാശ്ശേരി കമെലിയ ഭാരവാഹികൾ സ്ഥാനമേറ്റു. മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്ഥാനാരോഹണം ജെ.സി.ഐ മുൻ ഉപാദ്ധ്യക്ഷൻ പി. പി. അഫ്സൽ ബാബു ഉദ്ഘാടനം ചെയ്തു. സിനി മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രജിത്ത് വിശ്വനാഥൻ, പി. സനീഷ്, സജ്‌ന, ജോസലിൻ, ഷൈല അജിത്, മിനി സിബി, സിന്ധു, ബിന്ദു ജയകുമാർ, എസ്.സീമ എന്നിവർ പ്രസംഗിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ബോധ വത്കരണ ക്യാമ്പയിൻ 'മോക്ഷ'യുടെ ലോഗോ പ്രകാശനം ചെയ്തു. ആശ ശ്രീജിത്ത് (പ്രസിഡന്റ്), ടീന സ്വരാജ് (സെക്രട്ടറി), ബിനിത ജയ് കിഷൻ (ട്രഷറർ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.