 
കോഴിക്കോട് : നാളെ മുതൽ 12 വരെ നടക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ പ്രചാരണാർത്ഥം ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന സെലിബ്രിറ്റി ഫുട്‌ബോൾ ഇന്ന് നടക്കും. വൈകിട്ട് നാലിന് കാരപ്പറമ്പ് ഫുട്‌ബോൾ ടർഫിലാണ് മത്സരങ്ങൾ. ജനപ്രതിനിധികൾ, മാദ്ധ്യമ പ്രവർത്തകർ, യുവജന സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നീ ടീമുകളാണ് മത്സരിക്കുക.
കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ കളക്ടർ എൻ.തേജ്ലോഹിത് റെഡ്ഡി, സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ, ജില്ലാ വികസന കമ്മിഷണർ എം. എസ് മാധവിക്കുട്ടി, മുൻ എം.എൽ. എ എ .പ്രദീപ് കുമാർ , പ്രശസ്ത ഫുട്‌ബോളർ പ്രേംനാഥ് ഫിലിപ്പ്, എഴുത്തുകാരൻ വി.ആർ. സുധീഷ്, നടൻ ദേവരാജ് ദേവ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ , പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാൻ , ട്രാൻസ് ജൻഡർ ആക്ടിവിസ്റ്റ് അനാമിക ലിയോ, ജീവതാളം അംബാസിഡർ വൈശാഖ് തുടങ്ങിയവർ പന്തുതട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിക്കും.