karthika
karthika

കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുളള കാർത്തികവിളക്ക് മഹോത്സവം ഇന്ന് ആഘോഷിക്കും പുലർച്ചെ 4.30 ന് അഷ്ടദ്രവ്യഗണപതഹോമം, 5.40 ന് പ്രഭാത പൂജ, ഏഴിന് കച്ചേരി പ്രാദേശിക കമ്മിറ്റി സ്‌പോൺസർ ചെയ്യുന്ന പ്രഭാത ഭക്ഷണം, രാവിലെ 08 മുതൽ 8.30 വരെ വേദജപം സായവേദവാഹിനി (കേരള) യുടെ സംയുക്താഭിമുഖ്യത്തിൽ, പത്തിന് അഭിഷേകങ്ങൾ, 11.30 ന് മദ്ധ്യാഹ്ന പൂജ, 12.15 മുതൽ രണ്ട് വരെ ശ്രീനാരായണ സെന്റിനറി മെമ്മോറിയൽ ഹാളിൽ വെച്ച് സമൂഹസദ്യ എന്നിവ ഉണ്ടായിരിക്കും.
വൈകീട്ട് 6.05 ന് ദീപാരാധനയും ശേഷം കാർത്തികദീപം തെളിയിക്കൽ ചടങ്ങും നടക്കും. തുടർന്ന് ഭക്തർക്ക് കാരപ്പറമ്പ് പ്രാദേശിക കമ്മിറ്റി സ്‌പോൺസർ ചെയ്യുന്ന ഭിക്ഷ, ശ്രീകണ്‌ഠേശ്വര ക്ഷേത്ര ഭജന സമിതിയുടെ ഭജന, 7.30 ന് വിശേഷാൽ പൂജ, പൂജയ്ക്ക് ശേഷം പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിക്കും.