കടലുണ്ടി: കടലുണ്ടി നവധാര പാലിയേറ്റീവ് കെയർ സെന്ററിന് ഇടച്ചിറക്ക് സമീപം താമസിക്കുന്ന പാറ്റയിൽ പ്രകാശൻ   ധനസഹായം നൽകി.  ഫാക്ട് ജീവനക്കാരനായി വിരമിച്ച അദ്ദേഹം ഏറെക്കാലമായി രോഗാവസ്ഥയിൽ കഴിഞ്ഞു വരികയായിരുന്നു. അസുഖം ഭേദപ്പെട്ടു വരുന്നതിനിടെ ജീവിതം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് അദ്ദേഹമിപ്പോൾ. അതിനിടയിൽ കടന്നുവന്ന പിറന്നാൾ ആഘോഷം മാറ്റിവെച്ചാണ് കാരുണ്യ പ്രവർത്തനത്തിന് അദ്ദേഹം തയ്യാറായത്  വീൽ ചെയറിൽ ഇരുന്നാണ്  പ്രകാശൻ  സ്ഥലത്തെത്തിയത്. പിറന്നാൾ ചെലവിന് മാറ്റിവെച്ച മുഴുവൻ പണവും വീട്ടിൽ വെച്ച് അദ്ദേഹം കൈമാറി. യൂനസ് കടലുണ്ടി ഏറ്റുവാങ്ങി. സെക്രട്ടറി ഒ.വിശ്വനാഥൻ, നഴ്സ് എ.വി.ജയശ്രീ എന്നിവർ പങ്കെടുത്തു.