cpm
കോ​ർ​പ്പ​റേ​ഷ​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​ ​നി​ന്നും​ ത​ട്ടി​യെ​ടു​ത്ത​ ​പ​ണം​ ഉ​ട​ൻ​ ​തി​രി​കെ​ ​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​ബ് ​നാ​ഷ​ണ​ൽ​ ​ബാ​ങ്കി​ന്റെ​ ​ഗോ​വി​ന്ദ​പു​രം​ ​സ​ർ​ക്കി​ൾ​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ ന​ട​ത്തി​യ​ ​സ​മ​രം​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​ക​മ്മ​റ്റി​യം​ഗം​ ​എ.​ ​പ്ര​ദീ​പ്കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യുന്നു

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോർപ്പറേഷന്റെ അക്കൗണ്ടിൽ പണം തട്ടിപ്പ് നടത്തിയ സാഹചര്യത്തിൽ സമരഭൂമിയായി കോഴിക്കോട് നഗരം. കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നും പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുൻ സീനിയർ മാനേജർ തട്ടിയെടുത്ത പണം ബാങ്ക് ഉടൻ തിരികെ നൽകണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സർക്കിൾ ഓഫീസിനുമുന്നിലും ബാങ്ക് ശാഖകൾക്ക് മുന്നിലും ഉപരോധ സമരം നടത്തി.

കോർപ്പറേഷൻ അക്കൗണ്ടിലെ തട്ടിപ്പിലും കോർപ്പറേഷനുമായി ബന്ധപ്പെട്ട് തുടർച്ചയായുണ്ടാകുന്ന അഴിമതിയിലും പ്രതിഷേധിച്ച് കോർപ്പറേഷൻ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഗോവിന്ദപുരം സർക്കിൾ ഓഫീസിന് മുന്നിൽ എൽ.ഡി.എഫ് നടത്തിയ സമരം സി.പി.എം സംസ്ഥാന കമ്മറ്റിയംഗം എ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ. സി. മോയിൻകുട്ടി അദ്ധ്യക്ഷനായി. പി.ടി. ആസാദ്, സി.പി.എം ജില്ലാ കമ്മറ്റിയംഗങ്ങളായ കെ. ദാമോദരൻ, പി.നിഖിൽ എന്നിവർ പ്രസംഗിച്ചു.
കിഴക്കെ നടക്കാവിലെ എരഞ്ഞിപ്പാലം ശാഖയ്ക്ക് മുന്നിൽ നടന്ന ഉപരോധസമരം സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി.പി .ദാസൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ജില്ലാ കമ്മറ്റിയംഗം കെ. കരുണാകരൻ അദ്ധ്യക്ഷനായി. പി. കിഷൻചന്ദ്, കൗൺസിലർ ഒ. സദാശിവൻ എന്നിവർ പ്രസംഗിച്ചു. സി.പി.എം നോർത്ത് ഏരിയാ സെക്രട്ടറി കെ. രതീഷ് സ്വാഗതം പറഞ്ഞു. ലിങ്ക്‌റോഡ് ശാഖയ്ക്ക് മുന്നിൽ ഡെപ്യൂട്ടിമേയർ സി.പി. മുസഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. നാസർ അദ്ധ്യക്ഷനായി. ബാബു പറശേരി, സി. അബ്ദുറഹീം, മണലൊടി അസീസ്, ഷാജി, പി.പി. ഫിറോസ്, കെ. എം. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം എൽ. രമേശൻ സ്വഗതം പറഞ്ഞു.

തട്ടിപ്പിന് പിന്നിലെ സി.പി.എം പങ്ക്

പുറത്തുകൊണ്ടുവരണം: മുസ്ലീംലീഗ്

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോർപ്പറേഷന്റെ പണം തട്ടിയെടുത്ത സംഭവത്തിൽ സി.പി.എം നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിൻഹാജി ആവശ്യപ്പെട്ടു. കോർപ്പറേഷൻ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈംബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ല. തട്ടിപ്പിൽ ഉന്നതർക്ക് പങ്കുണ്ട്. പണം തിരിച്ച് നൽകിയില്ലെങ്കിൽ ബാങ്കിന്റെ എല്ലാ ബ്രാഞ്ചും പൂട്ടിക്കുമെന്ന സി.പി. എം ജില്ലാ സെക്രട്ടറിയുടെ വെല്ലുവിളി നടപ്പിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല.

ഭരണസമിതിക്ക് വേണ്ടി പൊലീസും ഒത്തുകളിക്കുകയാണ്. ജനത്തിന് നേരെ യുദ്ധപ്രഖ്യാപനം നടത്തുന്ന ഭരണസംവിധാനമാണ് കോർപ്പറേഷന്റേതെന്ന് ധർണയിൽ മുഖ്യപ്രഭാഷണം നടത്തിയ കെ.പി. സി. സി ജനറൽ സെക്രട്ടറി കെ .കെ. എബ്രഹാം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ബാലനാരായണൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എം.എ. റസാക്ക് സ്വാഗതം പറഞ്ഞു. കെ. പി .സി .സി ജനറൽ സെക്രട്ടറി അഡ്വ.പി.എം. നിയാസ്, മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, കോർപ്പറേഷൻ പ്രതിപക്ഷനേതാവ് കെ.സി. ശോഭിത, ഉപനേതാവ് കെ.മൊയ്തീൻ കോയ, നാരായണൻ കുട്ടി , വി.മനോഹരൻ, സി.വീരാൻ കുട്ടി, അഷറഫ് മണക്കടവ്, കെ.എം നിസാർ, എം.എ മജീദ്, നാസർ എസ്റ്റേറ്റ്മുക്ക്,ആഷിഖ് ചെലവൂർ, എസ്.കെ.അബൂബക്കർ എന്നിവർ പ്രസംഗിച്ചു. യു.ഡി.എഫ്. നേതാക്കളായ കെ.പി ബാബു,സി.ടി സക്കീർ ഹുസൈൻ, കെ.വി.കൃഷ്ണൻ, ഷെറിൽ ബാബു, പി.ഇസ്മയിൽ , ഗഫൂർ ബേപ്പൂർ, കണ്ടിയിൽ ഗംഗാധരൻ, യു. സജീർ, സഫറി വെള്ളയിൽ, വി.റാസിക്ക്, ടി.എ.സലാം, വിനോദ് എന്നിവർ പങ്കെടുത്തു.