img20221207
സർവ്വീസ് പെൻഷൻകാർ ധർണ്ണയുടെ മുൻപ് മുക്കത്തു നടത്തിയ മാർച്ച്

മുക്കം : പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർവീസ് പെൻഷൻകാർ മുക്കത്ത് മാർച്ചും ധർണയും നടത്തി. മെഡിസെപ് അപാകതകൾ പരിഹരിക്കുക, 20 വർഷ സർവീസ് ഫുൾ പെൻഷൻ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കേരളാ സ്റ്റേറ്റ്സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) മുക്കം ബ്ലോക്ക്കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്. കെ. സ്മാരക പാർക്കിൽ നടന്ന ധർണ ജില്ലാ പ്രസിഡന്റ് എം.പി. അസൈൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. അറുമുഖൻ അദ്ധ്യക്ഷത വഹിച്ചു. വി. വീരാൻകുട്ടി, എം.രാഘവൻ , എ.എം. ജമീല, അബ്ദുള്ള മാനൊടുക, പി.ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.