basketball
basketball

കോഴിക്കോട്: 72ാമത് ദേശീയ ജൂനിയർ ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് സൗത്ത് സോൺ മത്സരങ്ങൾ നാളെ മുതൽ 12 വരെ വി.കെ.കൃഷ്ണ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ എട്ട് മണിമുതൽ മത്സരങ്ങൾ ആരംഭിക്കും. ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ച്മണിക്ക് മേയർ ബീന ഫിലിപ്പ് നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സികുട്ടൻ വിശിഷ്ടാതിഥിയാകും. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, സംസ്ഥാനങ്ങളിൽനിന്നുള്ള 300ഓളം പുരുഷ വനിത ജൂനിയർ താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ജില്ലയിൽ നിന്ന് മൂന്ന് പേർ പങ്കെടുക്കും. 12ന് വൈകുന്നേരം 5നാണ് സമാപനസമ്മേളനം. വാർത്താസമ്മേളനത്തിൽ ഒ. രാജഗോപാൽ, കെ. മനോഹര കുമാർ, ജോൺസൺ ജോസഫ്, ജോസ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.