3
കുഞ്ഞിപ്പള്ളിയിൽ നടന്ന ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ എൻ. വേണു ഉദ്ഘാടനം ചെയ്യുന്നു

വടകര: ലഹരിമാഫിയാ ഭരണകൂട കൂട്ട്കെട്ടിനെതിരെ കുഞ്ഞിപ്പള്ളി ടൗണിൽ ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ജനകീയ കൂട്ടായ്മ നടത്തി. ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു ഉദ്ഘാടനം ചെയ്തു. മയക്ക് മരുന്നു സംഘങ്ങളുടെ നിയന്ത്രണം സി.പി.എം യുവജന വിഭാഗത്തിനാണെന്നും ഇവരാണ് ചോമ്പാൽ സ്റ്റേഷൻ ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചെയർമാൻ കെ. അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.ബാബുരാജ്, കോട്ടയിൽ രാധാകൃഷ്ണൻ , ഒ.കെ.കുഞ്ഞബ്ദുള്ള,പ്രദീപ് ചോമ്പാല വി.കെ.അനിൽകുമാർ, ഇസ്മായിൽ അജ്മാൻ , സി സുഗതൻ, ഹാരിസ് മുക്കാളി, കെ.പി.രവീന്ദ്രൻ, മോനാച്ചി ഭാസ്കരൻ . കെ പി.വിജയൻ , കെ കെ.രാജൻ, കവിത അനിൽകുമാർ, എന്നിവർ പ്രസംഗിച്ചു.