news
കെ.എസ്.ടി.യു.കുന്നുമ്മൽ ഉപജില്ല കമ്മിറ്റി കുറ്റ്യാടിയിൽ നടത്തിയ സായാഹ്ന ധർണ്ണ സി.പി.എ.അസീസ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് ധനകാര്യ മന്ത്രി സമ്മതിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് ജില്ലാ മുസ്ലീംലീഗ് സെക്രട്ടറി സി.പി.എ.അസീസ് പറഞ്ഞു. അദ്ധ്യാപകർക്ക് നിയമനാംഗീകാരം നൽകുക, വിലക്കയറ്റം തടയുക, സർവീസിലുള്ള അദ്ധ്യാപകരെ കെ ടെറ്റിൽ നിന്ന് ഒഴിവാക്കുക, ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റി കുറ്റ്യാടിയിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.ശംസീർ അദ്ധ്യക്ഷനായി. വി.പി.കുഞ്ഞബ്ദുല്ല, ടി. സൈനുദ്ദീൻ, പി.കെ.ബഷീർ, പി.വി.നൗഷാദ്, പി.സാജിദ്, എം.ഷഫീഖ്, ശിഹാബ് കന്നാട്ടി, എ.എ.എഫ്.റിയാസ്, ടി.നാസർ, ലത്തീഫ് ചുണ്ട, എ.ഷരീഫ്, ടി.എം.മജീദ് ,എം.എ.മുനീർ തുടങ്ങിയവർ പ്രസംഗിച്ചു.