
കോഴിക്കോട്: എഴുത്തുകാരനും,ഗോവ ഗവർണറുമായ പി.എസ്.ശ്രീധരൻ പിള്ളയുടെ 182ാമത്തെ പുസ്തകമായ എഴുത്താഴം@182 നാളെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് പ്രകാശനം ചെയ്യും. അദ്ദേഹത്തിന്റെ ഒറേഷൻ ഓൺ എജ്യുക്കേഷൻ,കഥയല്ലാകഥകൾ,ആന്തോളജി ഒഫ് ഓഫീഷ്യൽ അഡ്രസസ് എന്നീ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം ചലച്ചിത്രതാരം മമ്മൂട്ടി നിർവഹിക്കും. ലോകായുക്തയും സുപ്രീംകോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് സിറിയക് ജോസഫ് അദ്ധ്യക്ഷത വഹിക്കും. മുൻ എം.പി. ഡോ.സെബാസ്റ്റ്യൻ പോൾ,കഥാകൃത്തും മാദ്ധ്യമപ്രവർത്തകനുമായ എബ്രഹാം മാത്യു,മുൻ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി. ആസിഫലി,വനിതാകമ്മിഷൻ മുൻ അംഗം പ്രമീളാദേവി,നിരൂപകനും ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ,ബി.ജെ.പി സുംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് എന്നിവർ പ്രസംഗിക്കും.