kunnamangalam-news
കാരന്തൂർ മർക്കസ് സ്ഥാപനങ്ങളിലെ ഓർഫനേജ് വിദ്യാർത്ഥികളുടെ കുന്ദമംഗലം അങ്ങാടിശുചീകരണ പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കാരന്തൂർ മർക്കസ് സ്ഥാപനങ്ങളിലെ ഓർഫനേജ് വിദ്യാർത്ഥികൾ കുന്ദമംഗലം അങ്ങാടി മുതൽ മർകസ് വരെ ശുചീകരിച്ചു. ദേശീയപാതയോരത്തെ പുല്ലുകൾ നീക്കം ചെയ്യുകയും അങ്ങാടിയിലെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യുകയും ചെയ്തു. കഴിഞ്ഞദിവസം ഇവർ കോടഞ്ചേരി വൃദ്ധസദനം സന്ദർശിക്കുകയും ആവശ്യമായ സേവനങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. ഓർഫനേജ് വിദ്യാർത്ഥികളിൽ സാമൂഹ്യബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് കോർഡിനേറ്റർ പറഞ്ഞു.

2023 ജനുവരി 6,7, 8 തീയതികളിൽ നടക്കുന്ന ഓർഫനേജ് വിദ്യാർത്ഥികളുടെ കാമ്പസായ റൈഹാൻ വാലിയുടെ ക്യൂഫോറിയ കലോത്സവത്തിന്റെ ഭാഗമായാണ് ശുചീകരണം സംഘടിപ്പിച്ചത്. കുന്ദമംഗലം അങ്ങാടിയിൽ നടന്ന ശുചീകരണ പരിപാടി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.