കുറ്റ്യാടി: യു.എസ്.എസ്. പരീക്ഷയിൽ ഉന്നത വിജയം നേടിയ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെ സ്കൂൾ പി.ടി.എ, സ്റ്റാഫ് മാനേജ്മെന്റിന്റെയും നേതൃത്വത്തിൽ അനുമോദിച്ചു.
കുന്നുമ്മൽ എ.ഇ.ഒ.ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വി.എം ചന്ദ്രൻ , എച്ച്. എം.കെ. പ്രഭാനന്ദിനി, വട്ടോളി എൻ.ഇ.എം. പ്രിൻസിപ്പൽ സൂക്ഷമ കുമാരി, പി.പി. അനൂപ് കുമാർ ,നാസർ കക്കട്ടിൽ, രസിത, പി.കെ. സലാം, സുധീർ അരൂർ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. തുടർച്ചയായി 9-ാo തവണയാണ് വട്ടോളി നാഷണൽ കുന്നുമ്മൽ ഉപജില്ലയിൽ യു.എസ്.എസ്. പരീക്ഷയിൽ ഒന്നാം സ്ഥാനം നേടുന്നത്.