img20221210
സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് മാമ്പറ്റ മിനി സ്റ്റേഡിയത്തിൽ ലിൻേറാ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സൈക്കിൾ പോളോ അസോസിയേഷൻ ഒഫ് കേരളയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടു ദിവസത്തെ ബി.ബി. എം സ്പോർട്സ് ലാൻഡ് ട്രോഫി സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് മാമ്പറ്റ മിനിസ്റ്റേഡിയത്തിൽ ആരംഭിച്ചു. ലിന്റോ ജോസഫ് എം. എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ നിഷാബ് മുല്ലോളി അദ്ധ്യക്ഷത വഹിച്ചു. രാഹുൽ ഗാന്ധി എം.പി യുടെ സന്ദേശം വായിച്ചു. ഇന്ത്യൻ സൈക്കിൾ പോളോ ടീം ക്യാപ്റ്റൻ പി. എ. അസറുദ്ദീൻഷാ, എയർഫോഴ്‌സ്‌ സൈക്കിൾ പോളോ ടീം അംഗം ജിതേന്ദ്രകുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. സൈക്കിൾ പോളോ ഫെഡറേഷൻ ഒഫ് ഇന്ത്യ ട്രഷറർ പി. എം അബൂബക്കർ, ബി.ബി.എം സ്പോർട്സ് ജനറൽ മാനേജർ ജിബിൻ ജോർജ്, കെ.പി.യു അലി, എം. പി. മുഹമ്മദ്‌ ഇസ്ഹാഖ്, പ്രിൻസ്, ഐ. എം. ഷക്കീർ, അനീസ് മടവൂർ, പ്രവീൺ ചന്ദ്രൻ, പി. എം റിയാസ് എന്നിവർ പ്രസംഗിച്ചു.