football
football

കൊയിലാണ്ടി: ജില്ലാ കേരളോത്സവത്തിന്റെ ഭാ​ഗമായുള്ള ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായി കൊയിലാണ്ടി ന​ഗരസഭ. ഫൈനൽ മത്സരത്തിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനെ 2-1ന് പരാജയപ്പെടുത്തിയാണ് കൊയിലാണ്ടി വിജയികളായത്. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് ഫുട്ബോൾ മത്സരങ്ങൾ നടന്നത്.

കൊയിലാണ്ടി, രാമനാട്ടുകര, കൊടുവള്ളി, ഫറോക്ക്, മുക്കം, മുനിസിപ്പാലിറ്റികളും മേലടി, ബാലുശ്ശേരി, പയ്യോളി, പേരാമ്പ്ര, തോടന്നൂർ, കൊടുവള്ളി, വടകര, ചേളന്നൂർ, കുന്നുമ്മൽ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളും മത്സരത്തിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനവും എം.പി. ശിവാനന്ദൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ, പന്തലായനി, ചേളന്നൂർ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജില്ലാപഞ്ചായത്ത് അംഗങ്ങൾ, അടക്കമുള്ള ജനപ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ എം.ടി.പ്രേമൻ, സീനിയർ സൂപ്രണ്ട് കെ.രാജേഷ് എന്നിവർ പങ്കെടുത്തു.