ബേപ്പൂർ: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ലിറ്റററി ട്രയൽ ഫറോക്ക് കോമൺവെൽത്ത് ഓട്ട് കമ്പനിയിൽ സബ് കലക്ടർ വി.ചെൽസാസിനി ഫ്ലാഗ് ഓഫ് ചെയ്തു.
കോമൺവെൽത്ത് ഓട്ട് കമ്പനിയിൽ നിന്ന് ആരംഭിച്ച ട്രയലിൽ ജർമ്മൻ ബംഗ്ലാവ്, ബേപ്പൂർ ഉരു നിർമ്മാണ കേന്ദ്രം, വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്, ജങ്കാർ, പുലിമുട്ട് എന്നീ പ്രധാന കേന്ദ്രങ്ങളെല്ലാം ഭാഗമായി. ബേപ്പൂരിന്റെ ടൂറിസം സാദ്ധ്യതകളെക്കുറിച്ചുള്ള പ്രൊജക്ട് തയ്യാറാക്കുന്നതിനാണ് ലിറ്റററി ട്രയൽ സംഘടിപ്പിച്ചത്. ഫാറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സ്റ്റഡീസിലെ ഇരുപതോളം വിദ്യാർത്ഥികളാണ് ലിറ്റററി ട്രയലിൽ പങ്കെടുത്തത്. ഡി.ടി.പി.സി പ്രതിനിധി നിഖിൽ.പി ഹരിദാസ്, സ്റ്റോറി ടെല്ലർ രജീഷ് രാഘവൻ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 24 മുതൽ 28 വരെ ബേപ്പൂരിൽ നടക്കുന്ന ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണാർത്ഥമാണ് ലിറ്റററി ട്രയൽ സംഘടിപ്പിച്ചത്.