വടകര: ജില്ലാ പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചോറോട് ഗ്രാമപഞ്ചായത്തിലെ പാറേക്കണ്ടി മുക്ക് - പന്തപ്പൊയിൽത്താഴ റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്
പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി റീന, ബ്ലോക്ക് മെമ്പർ ഗീത മോഹനൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ മനീഷ് ടി.പി, ബിന്ദു ടി, കെ.വാസു , സി.പി. മഹമൂദ് ഹാജി, ആർ.സത്യൻ , കെ.കെ.സുരേഷ്, സുരേഷ് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം.വിമല സ്വാഗതവും റോഡ് കമ്മിറ്റി കൺവീനർ ശരത് കുമാർ നന്ദിയും പറഞ്ഞു