
കുന്ദമംഗലം: കുന്ദമംഗലം ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നടപ്പിലാക്കുന്ന "എന്റെ വീട്ടിലും വിദ്യാലയത്തിലും പച്ചക്കറി കൃഷി" പ്രഖ്യാപനവും ഉപജില്ലാ കലാമേളകൾക്ക് നേതൃത്വം നൽകിയവർക്കുള്ള അനുമോദനവും നടന്നു. കുന്ദമംഗലം ബ്ലോക്ക് രാജീവ് ഖർ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ കെ.ജെ.പോൾ അദ്ധ്യക്ഷത വഹിച്ചു. പച്ചക്കറി കൃഷി പ്രഖ്യാപനവും ക്ലബ് സെക്രട്ടറിമാർക്കുള്ള ഉപഹാര സമർപ്പണവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ നിർവഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ മുഖ്യാതിഥിയായി . എച്ച്.എം ഫോറം പ്രസിഡന്റ് ജി.എസ് രോഷ്മ, സെക്രട്ടറി സി.കെ.വിനോദ് കുമാർ, ഷുക്കൂർ കോണിക്കൽ, ഷാജി നായർകുഴി എച്ച്.എസ്.എസ് പ്രധാനദ്ധ്യാപകൻ പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.