photo
ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ബാലുശ്ശേരി എസ്.ഐ. രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

ബാലുശ്ശേരി: ജില്ലാ അത്‌ല‌റ്റിക് അസോസിയേഷനും അത്‌ലറ്റിക് അക്കാഡമി കരിയാത്തൻ കാവും

സംയുക്തമായി സംഘടിപ്പിച്ച ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് കരിയാത്തൻ കാവിൽ നടന്നു. ബാലുശ്ശേരി

എസ്.ഐ രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. സമാപന പൊതുയോഗം സ്പോർട്സ് കൗൺസിൽ

പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് അഷ്‌റഫ്‌ മണലോടി അദ്ധ്യക്ഷത വഹിച്ചു. തങ്കച്ചൻ, സുബൈദ, കെ. എം. ജോസഫ്, ദാമോദരൻ, എംകെ. ബാലചന്ദ്രൻ, കെ. ഹർഷകുമാർ, പി. ഭരതൻ , ആർ. കെ. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് സമ്മാനം നൽകി.