കുന്ദമംഗലം: പറമ്പിൽ കടവ് എം.എ.എം യു.പി സ്കൂളിലെ കുട്ടികൾ നെൽ കൃഷിയിറക്കി. സ്കൂളിലെ പരിസ്ഥിതി ക്ലബായ ഹരിത സേനയുടെയും സ്കൗട്ടിന്റെയും നേതൃത്വത്തിലാണ് ജൈവ നെൽകൃഷി ഇറക്കിയത്.
അദ്ധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ ഭാരവാഹികൾ, നാട്ടിലെ പ്രമുഖരായ കർഷകർ, ജനപ്രതിനിധികൾ, കൃഷി ഓഫീസർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് പറമ്പിൽ ബസാർ മല്ലിശ്ശേരി താഴത്തുള്ള വയലിൽ കുട്ടികൾ ഞാറു നട്ടത്. ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ ഭാഗ്യനാഥൻ, വാർഡ് മെമ്പർ സുധീഷ് പുല്ലാഞ്ഞിക്കാട്ട്, അസി. കൃഷി ഓഫീസർ ബീന, പി.ടി.എ പ്രസിഡന്റ് പ്രമോദ്, സ്കൂൾ മാനേജർ അബ്ദുറഹിമാൻ, കർഷകരായ ബാലൻ, മുഹമ്മദലി, മുർഷിദ്, ജലീൽ, ഹേമന്ത്, കാസിം, സജ്ന, സീന എന്നിവർ പങ്കെടുത്തു.