g

ചെന്നൈ: ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ 34ാമത് ആശാൻ സ്മാരക കവിതാ പുരസ്‌കാരം കെ. ജയകുമാറിന് സമ്മാനിച്ചു. ജലഡിയാൻ പേട്ടിലെ ആശാൻ മെമ്മോറിയൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ സി.രാധാകൃഷ്ണനാണ് 50,​000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന പുരസ്കാരം സമ്മാനിച്ചത്. ഏഷ്യൻ കോളേജ് ഒഫ് ജേർണലിസം ചെയർമാൻ ശശികുമാർ,​ എഴുത്തുകാരനായ കെ. എസ്. രവികുമാർ ,ഡോ.സി. ജി. രാജേന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.കെ. എസ്. രവികുമാർ , ഡോ.സി. ആർ .പ്രസാദ് , ടി. അനിതകുമാരി എന്നിവരടങ്ങുന്ന ജൂറിയാണ് ഇത്തവണത്തെ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.