police

വടകര: ഭണ്ഡാരം മോഷ്ടാവ് കുഞ്ഞിക്കേണ്ടി അബ്‌ദുള്ള മുടവന്തേരി പിടിയിലായി.

കുറ്റ്യാടി എസ്.ഐമാരായ ഷമീർ, മുനീർ, എസ്.സി.പി.ഒ. വി.വി ഷാജി, ബിനീഷ്. വി.സി, സദാനന്ദൻ, സിറാജ് എന്നിവരും ചേർന്നാണ് പേരാമ്പ്ര ബസ് സ്റ്രാൻഡ് പരിസരത്ത് നിന്ന് പിടികൂടിയത്. പ്രതി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മുമ്പ് ക്ഷേത്രങ്ങളിലെയും, പള്ളികളിലെയും ഭണ്ടാരങ്ങൾ പൊളിച്ചു കളവു നടത്തിയിട്ടുണ്ട്. 5 വർഷത്തോളം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. കുറ്റിയാടിയിലുള്ള നെട്ടൂർ കൊറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിലും, പയ്യോളിയിലെ താച്ചാങ്കുന്നു പറമ്പിൽ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്രം, വടകരയിലെ ഒരു പള്ളിയിലും, കണ്ണൂർ ജില്ലയിലെ വിവിധ അമ്പലം -പള്ളി ഭന്ധരങ്ങളും കുത്തി തുറന്നു പണം അപഹാരിച്ചു. വിവിധ യിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.