ball
ഫുട്ബോൾ

കോഴിക്കോട് : ജെൻഡർ പാർക്ക് ഗ്രൗണ്ടിൽ ജെ.സി.ഐ കാലിക്കറ്റിന്റെ നേതൃത്വത്തിൽ ഫൂട്ടീസ് ആൻഡ് എക്സ്ക്ലൂസീവ് ക്ലബിന്റെയും റോട്ടറി കാലിക്കറ്റ്‌ ബീച്ചിന്റെയും പങ്കാളിത്തത്തിൽ ഗവ. ചിൽഡ്രൻസ് ഹോമിലെ ആൺകുട്ടികൾക്കായി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. സബ് കളക്ടർ ചെൽസ സിനി ഉദ്ഘാടനം ചെയ്തു. ജെ.സി .ഐ കാലിക്കറ്റ് പ്രസിഡന്റ്‌ തേജസ്‌ എം ആർ, സെക്രട്ടറി ഡോ. ജമീൽ സേട്ട് , പ്രോഗ്രാം വൈസ് പ്രസിഡന്റ്‌ ആൽബർട്ട് ജോസ് , ഡയറക്ടർ ഷൈജി റോഷൻ, നിഖിൽ വിശ്വനാഥ് , ഡോ.ജിതിൻ ലാൽ , റൊറ്റേറിയൻ വിനോദ് അയ്യർ, രവി, ഡോ .മനോജ്‌ കാളൂർ, ദിനു കൃഷ്ണ, ജെൻഡർ പാർക്ക് മാനേജർ സുരേഷ് എന്നിവർ നേതൃത്വം നൽകി.