കോഴിക്കോട്: കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും മുനിസിപ്പൽ കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സുനാമി റെഡി പ്രോഗ്രാം ജില്ലാ കളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ ഇ.അനിത കുമാരി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഡി.എം.എ, ഐ.എൻ.സി.ഒ.ഐ.എസ് എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ നഗരം വില്ലേജിലാണ് ഏകദിന ബോധവത്ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
കെ.എസ്.ഡി.എം.എ ഓഷ്യാനോഗ്രഫി ഹസാർഡ് അനലിസ്റ്റ് ഡോ. ആൽഫ്രഡ് ജോണി, കോഴിക്കോട് ഹസാർഡ് അനലിസ്റ്റ് പി.അശ്വതി, എൻ.സി.ആർ.എം.പി ജില്ലാ കോർഡിനേറ്റർ കെ.വി.റംഷിന എന്നിവരാണ് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും സ്‌കൂൾ, കോളേജ് തല വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയത്. കൗൺസിലർമാരായ എസ്.കെ അബൂബക്കർ, മൊയ്തീൻകോയ, .എം.എം.എച്ച്.എസ്.എസ് പ്രധാനദ്ധ്യാപകൻ സി.സി ഹസ്സൻ തുടങ്ങിയവർ പ്രസംഗിച്ചു. തഹസിൽദാർ എ.എം. പ്രേംലാൽ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് മുഷ്താഖ് അലി നന്ദിയും പറഞ്ഞു.