bank
റൂറൽ ബാങ്ക് കുടുംബ കലാ സംഗമം പ്രസിഡൻ്റ് എ ടി ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: റൂറൽ ബാങ്ക് നാരായണ നഗരം ബ്രാഞ്ചിലെ കലാ-സാംസ്കാരിക കൂട്ടായ്മ 'മാല' സംഘടിപ്പിച്ച ഓർമ്മയ്ക്കായ്- 2022 ജീവനക്കാരുടെ കുടുംബ സംഗമം വടകരയിൽ നടന്നു. റൂറൽ ബാങ്ക് പ്രസിഡന്റ് എ.ടി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ, അസി.സെകട്ടറി വി.വി.പ്രേമ, എം.പി.ചന്ദ്രൻ ,പറമ്പത്ത് രവീന്ദ്രൻ, കെ.പി.സജിത്ത് കുമാർ, കെ.ടി.കെ.അജിത്, വി.പി.ബിജു, ഇ.രവികൃഷ്ണൻ, പ്രമോദ് ഷെറിൻ, വി.കെ.സന്തോഷ് കുമാർ, എം.എം.രമേശൻ, വി.ജിനീഷ്, എം.പി.പ്രവീണ, സി.കെ.ബിജു, ആർ.രവീന്ദ്രൻ, രമേശൻ വി.പി, അഖിലേഷ് കെ.എം, അഖിലേഷ് എൻ.കെ.എന്നിവർ പ്രസംഗിച്ചു.