 
കോഴിക്കോട് : സിറ്റി കോർപ്പറേഷൻ വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവും കവിയും ഗാന രചയിതാവുമായ പി.കെ. ഗോപിയെ ആദരിച്ചു.
ഈ മാസം 16 മുതൽ 20 വരെ ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി ശതാബ്ദി ദേശീയ സമ്മേളനത്തോടനുബന്ധിച്ചാണ് ആദരിക്കൽ നടന്നത്. കോഴിക്കോട് കെ.എം. കുട്ടികൃഷ്ണൻ സ്മാരക ഹാളിൽ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ജി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി. വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു.പി. കെ. ഗോപിക്ക് കെ. ജി. പങ്കജാക്ഷൻ ഉപഹാരം നൽകി.