കോഴിക്കോട് : ഇ ശ്രം പോർട്ടൽ നിലവിൽ വന്നിട്ടും പ്രയോജനം തൊഴിലാളിക്ക് ലഭിക്കുന്നില്ലെന്ന് കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ് പറഞ്ഞു. കരാർ വത്ക്കരണം കാരണം സാമൂഹിക സുരക്ഷ ആനുകൂല്യങ്ങൾ തൊഴിലാളിക്ക് ലഭിക്കുന്നില്ല. കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ള സാമൂഹിക സുരക്ഷ കോഡ് അസംഘടിത മേഖലയിലെ തൊഴിലാളിക്ക് ഒരു പ്രയോജനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ കിലെ സംഘടിപ്പിക്കുന്ന സെമിനാർ സീരീസിന്റെ മൂന്നാം ദിവസം 'അരക്ഷിതരായ അസംഘടിത തൊഴിലാളി വർഗം' എന്ന വിഷയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിലെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം പി.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ,​ കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, ഫെലോ എംപ്ലോയ്‌മെന്റ് വിജയ് വിൽസ് എന്നിവർ പ്രസംഗിച്ചു.