
കോഴിക്കോട്: മുസ്ലീം ലീഗിനെ പറ്റിയുള്ള സി.പി.എം നിലപാടിൽ സന്തോഷമുണ്ടെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. സമുദായ പാർട്ടി എന്ന നിലയ്ക്ക് സമസ്തക്ക് ഇക്കാര്യത്തിൽ എതിർപ്പില്ല. സമസ്ത രാഷ്ട്രീയത്തിൽ ഇടപെടാറില്ലെങ്കിലും എല്ലാവരും യോജിച്ച് പോവണം എന്ന അഭിപ്രായമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.