കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലം മുസ്ലീംലീഗ് സമ്മേളനത്തിന് ഇന്ന് വൈകീട്ട് 3 മണിക്ക് കെട്ടാങ്ങലിൽ നടക്കുന്ന ജനപ്രതിനിധി സംഗമത്തോടെ തുടക്കം കുറിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ 3 മണിക്ക് പൂവാട്ടുപറമ്പിൽ പ്രവാസി, കെ.എം.സി.സി സംഗമവും 17 ന് 3 മണിക്ക് ചെറൂപ്പയിൽ കർഷക കൂട്ടായ്മയും ഒളവണ്ണയിൽ വിദ്യാർത്ഥി സംഗമവും നടക്കും. 18 ന് 10 മണിക്ക് ചാത്തമംഗലത്ത് ദളിത് ലീഗ് കു ടുംബ സംഗമവും 19 ന് 3 മണിക്ക് പെരുമണ്ണയിൽ തൊഴിലാളി സംഗമവും 20 ന് വൈകുന്നേരം 6 മണിക്ക് മാവൂരിൽ യുവജന സംഗമവും നടക്കും. 22 ന് വൈകീട്ട് 3 മണിക്ക് പെരുവയലിൽ വനിതാസംഗമവും നടക്കും. 24 ന് പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിക്കും. സമാപന സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കെ.മൂസ മൗലവി, ഖാലിദ് കിളിമുണ്ട, യുസിരാമൻ, വി.പി. മുഹമ്മദ്, സി.മരക്കാരുട്ടി, എം.പി.മജീദ് , ഒ.ഹുസ്സയിൻ, എൻ.പി.ഹംസ എന്നിവർ പങ്കെടുത്തു.