kunnamangalam-news
ബിസിനസ് വര്‍ക്‌ഷോപ്പില്‍ ഡോ. ശാഫി അബ്ദുല്ല സുഹൂരി തയ്യാറാക്കിയ 'ബിസിനസ് സ്ട്രസ്: പ്രോബ്ലംസ് ആന്റ് സുല്യൂഷന്‍സ്' എന്ന കൃതി എം. ബാബുമോന്‍, ബഷീര്‍ നിലാറമ്മലിന് നല്‍കി പ്രകാശനം ചെയ്യുന്നു.

കുന്ദമംഗലം: ഇന്റർനാഷണൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഒഫ് പ്രഫറ്റിക് മെഡിസിൻ ബിസിനസ് മൈന്റോളജി വർക്‌ഷോപ്പ് സംഘടിപ്പിച്ചു. കുന്ദമംഗലം അജ്വ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എം. ബാബുമോൻ ഉദ്ഘാടനം ചെയ്തു. ബിസിനസുകാർ അഭിമുഖീകരിക്കുന്ന പ്രശ്നം, ബിസിനസ് ടെൻഷൻ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ഡോ. ഹിഫ്‌ളുറഹ്‌മാൻ, പി.കെ. ഹൈറുന്നിസ എന്നിവർ ക്ലാസെടുത്തു. ബിസിനസ് വർക്‌ഷോപ്പിൽ ഡോ.ശാഫി അബ്ദുല്ല സുഹൂരി തയ്യാറാക്കിയ ബിസിനസ് സ്ട്രസ്: പ്രോബ്ലംസ് ആൻഡ് സൊല്യൂഷൻസ് എന്ന കൃതി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബാബുമോൻ കേരള വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം പ്രസിഡന്റ് ബഷീർ നിലാറമ്മലിന് നൽകി പ്രകാശനം ചെയ്തു. ഡോ.ശാഫി അബ്ദുല്ല സുഹൂരി അദ്ധ്യക്ഷത വഹിച്ചു. ടി.എ.ജബീർ സ്വാഗതവും മുഹമ്മദ് ഇല്യാസ്.എസ് നന്ദിയും പറഞ്ഞു.