കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി റേഷൻകടകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി കോഴിക്കോട് ജില്ലയിലെ വിവിധ താലൂക്കുകളിലെ റേഷൻകടകളിൽ ജില്ലാ കളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. റേഷൻ കടകളിലെ അടിസ്ഥാന സൗകര്യം, സ്റ്റോക്ക് വിവരങ്ങൾ, ഭക്ഷ്യധാന്യങ്ങളുടെ ഗുണമേൻമ, റേഷൻ വിതരണത്തിലെ സുതാര്യത, ഉപഭോക്താക്കളുടെ അഭിപ്രായം തുടങ്ങിയവ വിലയിരുത്തി. ജില്ലാ സപ്ലൈ ഓഫീസർ കെ.രാജീവ്, താലൂക്ക് സപ്ലൈ ഓഫീസർ ലളിതഭായ്, സിറ്റി റേഷനിംഗ് നോർത്ത് ഓഫീസർ പി. പ്രമോദ് റേഷനിംഗ് ഇൻസ്‌പെക്ടർമാരായ സുഭാഷ്.സി, ശോഭന പി.കെ, ജില്ലാ പ്രോജക്ട് മാനേജർ അഖിൽ എൽ.ബി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.