cyber-trap
cyber trap

കോഴിക്കോട്: ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻസ് കോഴിക്കോട് മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സരിത ഉദ്ഘാടനം ചെയ്തു. പയമ്പ്ര ചന്ദ്രോദയം വായനശാല, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് എന്നിവയുടെ സഹകരണത്തോടെയാണ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഐ ആൻഡ് പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ചന്ദ്രൻ മുഖ്യാതിഥിയായി. സൈബർ വിദഗ്ദ്ധരായ പി. ശിവകുമാർ, കെ.എസ് ശ്രീഗിൽ എന്നിവർ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ശശിധരൻ, ലൈബ്രറി കൗൺസിൽ മേഖലാ കൺവീനർ കെ.മോഹൻദാസ്, സി.ഡി.എസ് ചെയർപേഴ്സൺ ടി.വി പ്രബിതകുമാരി, നടാഷ എന്നിവർ പ്രസംഗിച്ചു. എം.രാമചന്ദ്രൻ സ്വാഗതവും കെ.അരവിന്ദൻ നന്ദിയും പറഞ്ഞു.