mullapallly

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മുസ്ളിം ലീഗ് അനുകൂല പ്രസ്താവനയുടെ ചതിക്കുഴി ജനം തിരിച്ചറിയുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ലീഗിന് മുന്നണി മാറേണ്ട സാഹചര്യമില്ലെന്നും മുല്ലപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ നിലപാടിന് വിരുദ്ധമാണ് എം.വി. ഗോവിന്ദന്റെ പ്രസ്താവന. ഇ.എം.എസിന്റെ നിലപാടിൽ നിന്ന് സി.പി.എം വ്യതിചലിച്ചോ എന്ന് വ്യക്തമാക്കണം. സി.പി.എം ഇപ്പോൾ ലീഗിനോട് കാണിക്കുന്ന സ്‌നേഹം എന്ത് ലക്ഷ്യമിട്ടാണെന്ന് മനസ്സിലാകുന്നില്ല. യു.ഡി.എഫ് കെട്ടുറപ്പോടെ മുന്നോട്ടുപോകുകയാണെന്ന് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിച്ചിരിക്കുകയാണ്. കോൺഗ്രസിന്റെ പോക്ക് അപകടകരമാണെന്ന് താൻ പറഞ്ഞത് ദേശീയ കാഴ്ചപ്പാടോടെയാണെന്നും കേരളത്തിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.