കോഴിക്കോട് ;'ഗ്രേറ്റ് ബോംബെ സർക്കസ് നാളെ മുതൽ മറൈൻ ഗ്രൗണ്ടിൽ നടക്കും. അന്താരാഷ്ട്ര സർക്കസ് മത്സരത്തിൽ വെങ്കലം കരസ്ഥമാക്കിയ എത്യോപ്യൻ കലാകാരന്മാർ പ്രകടനമുണ്ടാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഡബിൾ പോൾ ആക്ട്, ക്ലബ് ജഗ്ലിംഗ്, റോളർ ആക്ട്, ഡയബോളോ, ജിംനാസ്റ്റിക് കണ്ടാജിയൻ തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. ക്ലൗൺ ഷോ, ആക്രോബാറ്റിക്‌സ് പരേഡ്, മണിപ്പൂരി കലാകാരന്മാരുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളുമുണ്ടാകും. 64 ൽ പരം മൃഗങ്ങളും അപൂർവ ഇനം പക്ഷികളും പ്രദർശനത്തിനുണ്ടാവും. നൂറ് രൂപ മുതൽ 300 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ദിവസേന ഉച്ചക്ക് ഒന്നിന് വൈകീട്ട് നാലിനും ,ഏഴിനുമായി മൂന്നു ഷോയാണ് ഉണ്ടാവുകയെന്ന് ജനറൽ മാനേജർ എം. സത്യൻ, ഡെപ്യുട്ടി മാനേജർ ഇല്യാസ് ഖാൻ കെ , പബ്ലിക് റിലേഷൻ ഏജന്റ് അർജുൻ എന്നിവർ പറഞ്ഞു.