കുറ്റ്യാടി: വേളം ചെറുകുന്ന് ഗവ. യു.പി സ്കൂകൂളിന് സമീപത്ത് വെച്ച് മോട്ടോർ സൈക്കിൾ യാത്രക്കാരനെ കാട്ടുപന്നി അക്രമിച്ചു. ചെറുകുന്ന്കാപ്പു മല സ്വദേശി കൊല്ലിൽ മീത്തൽ സജിത്ത് (37) ആണ് കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് അക്രമണത്തിനിരയായത്. നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം വടയം ഭാഗത്ത് നിന്ന് വലകേട്ട് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കുറ്റ്യാടി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം പട്ടാപകലാണ് വേളത്തെ ഒരു കടയിൽ പന്നിക്കൂട്ടം എത്തിയത്. കടയുടെ ഉൾവശത്ത് കയറിയ കാട്ടുപന്നി നാശനഷ്ട്ടങ്ങൾ വരുത്തിയിരുന്നു, കാട്ടുപന്നികളുടെ അക്രമണം തടയാൻ ബന്ധപെട്ട അധികാരികൾ ജാഗ്രത പുലർത്തണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.