കൽപ്പറ്റ ഗവ. ഐ.ടി.ഐയിലെ എംപ്ലോയബിലിറ്റി സ്‌കിൽസ് ജൂനിയർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിൽപ്പെട്ട എം.ബി.എ/ ബി.ബി.എ/ ബിരുദം /ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തി പരിചയവും. ഡി.ജി.റ്റി ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് ഷോർട്ട് ടേം ടി.ഒ.ടി യും, ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷൻ സ്‌കിൽസും, പ്ലസ് ടു/ ഡിപ്ലോമ ലെവലിന് മുകളിൽ ബേസിക് കംമ്പ്യൂട്ടർ പരിജ്ഞാനം. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പ് സഹിതം ഡിസം. 19 രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്ക് ഐ.ടി.ഐയിൽ ഹാജരാകണം. ഫോൺ: 04936 205519.