കൊളത്തൂർ : സത്സംഗത്തിലൂടെ ജീവിതവിജയം നേടാമെന്ന് ഋഷികേശ് കൈലാസാശ്രമം ആചാര്യൻ സ്വാമി മേധാനന്ദ പുരി പറഞ്ഞു. കൊളത്തൂർ അദ്വൈതാശ്രമത്തിൽ ആരംഭിച്ച 'നമാമി ശങ്കരം' ശാങ്കരഭാഷ്യ പാരായണാഞ്ജലിയുടെ ഭാഗമായി ശ്രീമദ് ഭഗവദ്ഗീതയിലെ രണ്ടാമദ്ധ്യായത്തിലെ ശ്ലോകങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡോ.ധനഞ്ജയ് ദിവാകർ സഗ്ദേവിനെ (വിവേകാനന്ദ മെഡിക്കൽ മിഷൻ, മുട്ടിൽ, വയനാട്) സ്വാമി മേധാനന്ദ പുരിയും ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥയും ചേർന്ന് ആദരിച്ചു. സ്വാമി ചിദാനന്ദ പുരി, ഡോ.ധനഞ്ജയ് ദിവാകർ സഗ്‌ദേവ് എന്നിവർ സംസാരിച്ചു.