news-
പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്യുന്നു

നരിപ്പറ്റ: ലൈഫ് പദ്ധതി നടപ്പിലാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നരിപ്പറ്റ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയ്യാലിൽ സായാഹ്ന ധർണ നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സി. കെ. നാണു അദ്ധ്യക്ഷത വഹിച്ചു. പി.അരവിന്ദൻ, ടി.പി.വിശ്വനാഥൻ, ടി. പി. സത്യൻ, എം.കുഞ്ഞികണ്ണൻ, പി സാജിദ് , അച്യുതൻ കെ, അനീഷ്. ആർ. കെ,ബാബു കുയിതേരി , സുഗുണൻ ഐ. ടി, അഖിൽ നരി പ്പറ്റ, ഹമീദ് സി. പി, സജിത, ലിബിയ, ലേഖ, ഷിജിൽ. എം തുടങ്ങിയവർ പ്രസംഗിച്ചു. ഫാറൂഖ് കാണംകണ്ടി, അൻവർ പാലോത്ത്, ശശി പി. കെ എന്നിവർ നേതൃത്വം നൽകി.