കുറ്റ്യാടി: മരുതോങ്കര ഗ്രാമപഞ്ചായത്തിലെ ഇരുപത്തി അഞ്ചോളം കുടുംബങ്ങളെ ആശങ്കയിലാഴ്ത്തി പുതിയ ബഫർ സോൺ വിജ്ഞാപനം. നാളിതുവരെ മരുതോങ്കര പഞ്ചായത്ത് ബഫർ സോൺ പരിധിയിൽ ഉൾപെട്ടിരുന്നില്ല. തെങ്ങ് കവുങ്ങ്, കവുങ്ങ്, റബ്ബർ, മറ്റ് ഇടവിളകൃഷികൾ ചെയ്ത് ജീവിക്കുന്നവരാണ് ഈ പ്രദേശവാസികൾ. വന്യമൃഗശല്യവും വില തകർച്ചയും കാരണംനട്ടം തിരിയുന്ന കർഷകരുടെ കൃഷിഭൂമിയും വാസസ്ഥലവും നഷ്ട്ടപെട്ടന്നത് ആത്മഹത്യയ്ക്ക് സമമാണെന്നാണ് കർഷകർ പറയുന്നത്.പ്രദേശവാസികളുടെ പ്രയാസം മനസ്സിലാക്കാതെ ശാസ്ത്രീയ പഠനം നടത്താതെ തയ്യാറാക്കിയ പുതിയ റിപ്പോർട്ട് തള്ളി കളയണമെന്ന് മുള്ളൻ കുന്നിൽ ചേർന്ന കർഷക കൂട്ടായ്മ അധികൃതരോട് ആവശ്യപെട്ടു.കെ.ടി ജയിംസ് യോഗം ഉദ്ഘാടനം ചെയ്തു. മരുതോങ്കര ഗ്രാമപഞ്ചായത്ത് മുള്ളൻകുന്ന് വാർഡ് മെബർ തോമസ്സ് കാഞ്ഞിരത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. .പി.എം ജോർജ്, കെ.കെ പാർത്ഥൻ , പി.എ കുരുവിള , കെ.കെ ശ്രീധരൻ , ബീന ആലയ്ക്കൽ, കെ.കെ സുകുമാരൻ, പി.കെ സുരേന്ദ്രൻ , റിബു ഫിലിപ്പ് , ആന്റണി നീർമേലി, ജംഷി അടുക്കത്ത് , രാജു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.