കോഴിക്കോട്:പട്ടിക്കാട് ജാമിഅ നൂരിയ്യ അറബ്ബിയ വിദ്യാർത്ഥിയായ മുഹമ്മദ് ജസീം ചെറുമുക്ക് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ കെെയെഴുത്ത് ഖുർആൻ പ്രദര്‌ശനം നാളെ പത്ത് മുതൽ അഞ്ച് വരെ സൗത്ത് ബീച്ചിൽ പ്രദർശിപ്പിക്കും.പാണക്കാട് സയ്യിദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.1104.45 മീറ്റർ നീളമുള്ള ഖുർആൻ ഗിന്നസ് വേൾഡ് റെക്കോർഡിനായുള്ള അപേക്ഷയിൽ സ്വീകരിച്ചിട്ടുണ്ട്. ഇതേ തുർന്നാണ് ഖുർആൻ പ്രദർശനത്തിനെത്തുന്നത്.ആൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് കേരള (ആഗ്രഹ്)സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ,സെക്രട്ടറി ഡോ.ജോസഫ് എന്നിവർ പ്രദർശനം നിരീക്ഷിക്കും.മത സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
1990 പേജുകൾ കൂട്ടിയോജിപ്പിച്ച് നൂറിലധികം ജപ്പാൻ നിർമ്മിത സിഗ് കാലിഗ്രഫി പേനകൾ ഉപയോഗിച്ചാണ് ഖുർആൻ എഴുതി പൂർത്തിയാക്കിയത്.118.300 കിലോ ഗ്രാം തൂക്കവും ഇതിനുണ്ട്.