കുറ്റ്യാടി: സഹകരണ ബാങ്കുകൾ മുഖേന സർക്കാരിന്റെ ക്ഷേമ പെൻഷൻ വിതരണം ചെയ്ത കലക്ഷൻ ഏജന്റുമാർ

ഇൻസെന്റീവ് കിട്ടാതെ വലയുന്നു. പെൻഷൻ വീടുകളിൽ എത്തിച്ച ഒരു വർഷവും 2 മാസത്തെയും കുടിശികയാണ് കിട്ടാനുള്ളത്. ഇൻസെന്റീവ് ഇനത്തിൽ ഏകദേശം 24 കോടി രൂപ കുടിശികയുണ്ടെന്നാണ് കണക്ക്. ഇത്രയും തുക 2 തവണയായി വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ടായതല്ലാതെ ഏജന്റുമാർക്ക് ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് പതിനായിരത്തിലേറെ കലക്ഷൻ ഏജന്റുമാർ ഉണ്ടെന്നാണ് കണക്ക്. കുടിശിക ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രത്യക്ഷ സമര പരിപാടികൾ നടത്താനും തീരുമാ നിച്ചിട്ടുണ്ട്. ഏജന്റുമാർക്ക് 50 രൂപ നൽകുമെന്നായിരുന്നു സർ ക്കാർ പ്രഖ്യാപിച്ചത്. 40 രൂപ കലക്ഷൻ ഏജന്റിനും 10 രൂപ സഹ കരണ സംഘത്തിനുമായാണ് ലഭിച്ചത്. നേരത്തെ ഇൻസെന്റീവ് കൃത്യമായി ലഭിച്ചിരുന്നു. ആ തുക 30 രൂപയായി വെട്ടിക്കുറ യ്ക്കാനാണ് തീരുമാനം. കൊവിഡ് കാലത്ത് 1000 രൂപ വീതം അവശത അനുഭവിക്കുന്ന വിവിധ ക്ഷേമനിധി അംഗങ്ങൾ ക്ക് വിതരണം ചെയ്ത വകയിലു ള്ള ഇൻസെന്റീവും ഇതുവരെ ലഭിച്ചിട്ടില്ല. കലക്ഷൻ ഏജന്റുമാർക്കുള്ള കുടിശിക ഉടൻ വിതരണം ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ഇൻസെന്റീവ് തുക വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും കോഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ ജില്ലാ സെക്രട്ടറി അഖിൽ കെ.ആവള, ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി വി.പി. വിനോദൻ, ഡിപ്പോസിറ്റ് കലക്ഷനേഴ്സ് അസോസിയേഷൻ സം സ്ഥാന കമ്മിറ്റി അംഗം ഇ.കെ.രാ ജൻ, കോഓപ്പറേറ്റീവ് എംപ്ലോയീ സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് കുന്നത്ത് എന്നിവർ ആവശ്യപ്പെട്ടു.